പയ്യന്നൂര്‍ ഉപജില്ലാ പ്രവേശനോത്സവം എം എൽ എ ഉദ്ഘാടനം ചെയ്തു.

പയ്യന്നൂര്‍: പയ്യന്നൂർ ഉപജില്ല കലോത്സവം
തായിനേരി എസ്എബിടിഎം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പയ്യന്നൂര്‍ എംഎല്‍എ വി.കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ പൂച്ചെണ്ടുകൾ നൽകിയാണ് എം എൽ എ സ്വീകരിച്ചത്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ജോയി അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് എസ്.എം. സന്തോഷ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ സി.വൈശാഖ്, എം.എസ്.ഫര്‍സാന, എ .ഇ.ഒ .കെ.കെ.പി. സംഗീത, ബിപിസി എം.വി. വിനോദ് കുമാര്‍, ഡയറ്റ് ഫാക്കല്‍ട്ടി കെ. രാകേഷ്, സ്‌കൂള്‍ മാനേജര്‍ എം.പി. അബ്ദുള്‍ മുത്തലിബ് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നാടക-നാടന്‍പാട്ട് കലാകാരനും അധ്യാപകനുമായ ജിത്തു കൊടക്കാട് അവതരിപ്പിച്ച ഉല്ലാസ പൂങ്കാറ്റ് കുട്ടികള്‍ക്കായുള്ള പരിപാടിയും അവതരിപ്പിച്ചു.







