LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 1, 2026

മയക്കുമരുന്ന് ഉപയോഗം പോലീസിനെ അറിയിച്ച വിരോധത്തിൽ യുവാവിനെ മർദ്ദിച്ച എട്ടുപേർക്കെതിരെ കേസ്

0
Screenshot

Screenshot

Spread the love


ചന്തേര : മയക്കുമരുന്നു ഉപയോഗിക്കുന്നത് മംഗലാപുരംപോലീസിനെ അറിയിച്ചുവെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ ക്രൂരമായി മർദ്ദിച്ച എട്ടുപേർക്കെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. തുരുത്തി ഓർക്കുളത്തെ ദാറുൽഫാത്തിമയിൽ സദകത്തിൻ്റെ മകൻ മുഹമ്മദ് സദീദിൻ്റെ (21) പരാതിയിലാണ് തുരുത്തിയിലെ സജാദ് അബ്‌ദു, സവാദ് , അബ്ദുള്ള, ഷംഷാദ്,സമദ്, ഷസീൽ, മുബഷീർ എന്നിവർക്കെതിരെ കേസെടുത്തത്. കഴിഞ്ഞ30 ന് വൈകുന്നേരം 6.30 മണിക്ക് ഓർക്കുളം വെച്ച് പ്രതികൾ മരവടി കൊണ്ട് മുഖത്തും തലക്കും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ഒരു വർഷം മുമ്പ് ഒന്നാം പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നത് മംഗലാപുരം പോലീസിനെ വിവരമറിയിച്ചത് പരാതിക്കാരനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു അക്രമം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!