LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

പുതുവർഷത്തെ വരവേൽക്കാൻ ലോകം; കേരളത്തിൽ ആഘോഷങ്ങൾക്കായി വിപുലമായ ക്രമീകരണങ്ങൾ

img_4432.jpg
Spread the love

തിരുവനന്തപുരം: പ്രതീക്ഷയുടെ പുത്തൻ പുലരിയുമായി 2026-നെ വരവേൽക്കാൻ ലോകം ഒരുങ്ങി. പസഫിക് സമുദ്രത്തിലെ കിരിബത്തി ദ്വീപിലാണ് ആദ്യം പുതുവർഷമെത്തുക. കേരളത്തിലും ആഘോഷങ്ങൾക്കായി വൻ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും നഗരങ്ങളിലും കർശന സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

പുതുവത്സരാഘോഷം പ്രമാണിച്ച് സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. സാധാരണ രാത്രി 11 മണി വരെയാണ് പ്രവർത്തനമെങ്കിലും ഇന്ന് രാത്രി 12 മണി വരെ ബാറുകൾ തുറക്കാം. ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യപ്രകാരമാണ് നടപടി.

തലസ്ഥാനത്ത് 40 അടിയുടെ പാപ്പാഞ്ഞി

തിരുവനന്തപുരം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ ഇത്തവണ 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെ കത്തിക്കും. കൊച്ചി കാർണിവലിന് സമാനമായാണ് പത്ത് കലാകാരന്മാർ ചേർന്ന് ഈ പാപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്. കോവളം, വർക്കല ബീച്ചുകളിൽ വിദേശികളടക്കം ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

കണ്ണൂരിലും കൊച്ചിയിലും കർശന നിയന്ത്രണം

• കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ വൈകുന്നേരം 6 മണി മുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആഘോഷങ്ങൾ അതിരുവിടാതിരിക്കാൻ സിറ്റി പോലീസ് പ്രത്യേക ശ്രദ്ധ ചെലുത്തും.

• കൊച്ചി: ഉച്ചയ്ക്ക് 2 മണി മുതൽ ഫോർട്ട് കൊച്ചിയിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. റെഡ് സോണുകളിൽ ഡ്രോൺ ഉപയോഗിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു. കൊച്ചി കാർണിവലിനോടനുബന്ധിച്ച് വൻ പോലീസ് സന്നാഹമാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.

മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെയും പൊതുസ്ഥലത്ത് ശല്യമുണ്ടാക്കുന്നവർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കാൻ ഡി.ജി.പി നിർദ്ദേശം നൽകിയിട്ടുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!