ചീട്ടുകളി അഞ്ചു പേർ പിടിയിൽ

Screenshot
ചെറുപുഴ: പണ വെച്ച് പുള്ളി മുറി ചീട്ടുകളി അഞ്ചു പേരെ പോലീസ് പിടികൂടി. വയക്കര കാക്കയഞ്ചാലിലെ കെ. ലക്ഷ്മണൻ (64), ചിറ്റാരിക്കാൽ മുനയൻ കുന്നിലെ സി.വി. വിനോദ് (50), വയക്കര കരിപ്പോട് സ്വദേശി എം.കെ.പ്രസാദ് കുമാർ (48), വയക്കര ഭൂദാനത്തെ കെ. ഗോപി (58), ഇ.പി.മാത്യു (60) എന്നിവരെയാണ് എസ്. ഐ.സി.പി ഗംഗാധരനും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം 6.50 മണിക്ക് ചെറുപുഴ പഞ്ചായത്ത് ഓഫീസിന് പുറകുവശം വെച്ചാണ് ചീട്ടുകളിക്കിടെ സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 1040 രൂപയും പോലീസ് കണ്ടെടുത്തു .






