മോട്ടോർ മോഷണം രണ്ടു പേർക്കെതിരെ കേസ്

എടക്കാട്: ക്ഷേത്രത്തിലേക്ക് വെള്ളമെടുക്കുന്നതിനായി ആൾ താമസമില്ലാത്ത പറമ്പിലെകിണറിൽ സ്ഥാപിച്ച മോട്ടോർ മോഷ്ടിച്ചു കൊണ്ടുപോയ രണ്ടു പേർക്കെതിരെ പരാതിയിൽ എടക്കാട് പോലീസ് കേസെടുത്തു. ആറ്റടപ്പ ആളങ്കാട്ട് മനക്കൽ ശ്രീമഹാവിഷ്ണു ക്ഷേത്രഭാരവാഹി ആറ്റടപ്പയിലെ എം.വി. ബൈജുവിൻ്റെ പരാതിയിലാണ് ആറ്റടപ്പ മടപ്പുരക്കലിലെ കെ. വൈഷ്‌ണവ് (21), കെ. ഷാഹിൽ (30) എന്നിവർക്കെതിരെ കേസെടുത്തത്. ഈ മാസം 8 ന് ആണ് സംഭവം. കേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.






