സ്‌കൂൾ ബസിനും ഓഫീസിനു നേരെയും അക്രമം കേസെടുത്തു

Screenshot
കണ്ണൂർ:സ്‌കൂൾ കോമ്പൗണ്ടിനകത്ത് നിർത്തിയിട്ട സ്‌കൂൾ ബസിനും ഓഫീസ് റൂമിന് നേരെയും അക്രമം പരാതിയിൽ പോലീസ് കേസെടുത്തു. പയ്യാമ്പലത്തെ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി ഗേൾസ് സ്‌കൂളിൻ്റെ കോമ്പൗണ്ടിൽ നിർത്തിയിട്ട കെ.എൽ. 13. ബി.ബി. 6540 നമ്പർ ബസിൻ്റെ വലതു വശത്തുള്ള ഗ്ലാസുകളും വി എച്ച് എസ്. സി ഓഫീസിൻ്റെ ഡോർ ഗ്ലാസുകളുമാണ് തകർത്തത്. 21 ന് വൈകുന്നേരം 5 മണിക്കും22 ന് രാവിലെ 6 മണിക്കുമിടയിലാണ് സംഭവം. തുടർന്ന് സ്‌കൂൾ മേധാവി ചെക്കിക്കുളത്തെ അബ്‌ദുൾ റഹ്‌മാൻ ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






