ബൈക്ക് മോഷണം പോയി

പയ്യന്നൂർ:വർക്ക്ഷോപ്പിൽ റിപ്പയറിംഗിനായി സൂക്ഷിച്ച പയ്യന്നൂരിലെ വ്യാപാരിയുടെബൈക്ക് മോഷണം പോയി. സെൻട്രൽ ബസാറിലെ പച്ചക്കറി വ്യാപാരി
പയ്യന്നൂർ മാവിച്ചേരിയിലെ ഉദിനൂർവീട്ടിൽ വിജയൻ്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കെ.എൽ .59.ജെ. 4846 നമ്പർ ബൈക്കാണ് മോഷണം പോയത് . ഇക്കഴിഞ്ഞ മെയ് 25 നു രാവിലെ 8 മണിക്കും 26 ന് രാവിലെ10 മണിക്കുമിടയിലാണ് മോഷണം . പയ്യന്നൂർ വിഠോബ ക്ഷേത്രത്തിനു സമീപത്തുള്ളവർക്ക്ഷോപ്പിൽ റിപ്പയറിംഗിനായി നൽകിയതായിരുന്നു . തുടർന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






