നിക്ഷേപ തട്ടിപ്പ് മൂന്നു പേർക്കെതിരെ കേസ്

ചെറുപുഴ: ബാങ്കിങ്ങ് സ്ഥാപനമാണെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾനിക്ഷേപമായി വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു ചിറ്റാരിക്കാൽ കടുമേനിയിലെ മണ്ണാനിക്കാൽ ഹൗസിൽ റോബിൻസ് ജേക്കബിൻ്റെ പരാതിയിലാണ് ചെറുപുഴയിൽ പ്രവർത്തിച്ച സ്വകാര്യ ധനകാര്യ സ്ഥാപനമായ നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് സ്ഥാപനത്തിലെ മാനേജർമാരായ ആൽബിൻ തോമസ്, മോഹനൻ,എന്നിവർക്കും പ്രൊപ്പറേറ്റർ എന്നിവർക്കെതിരെ ചെറുപുഴ പോലീസ് കേസെടുത്തത്. 2020 ആഗസ്ത് ആറു മുതൽ പ്രതികളും സ്ഥാപന ഉടമകളും ചേർന്ന് പരാതിക്കാരനെയും ഭാര്യ സോണിയ ജോസഫിനെയും നിയമപരമായ ബാങ്കിങ്ങ് സ്ഥാപനമാണെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരൻ്റെബാങ്ക് അക്കൗണ്ട് വഴി പലതവണകളായും പരാതിക്കാരൻ്റെയുംഭാര്യയുടെ പേരിലുള്ള 4 നിക്ഷേപങ്ങളായി 13,72,636 രൂപ നിക്ഷേപമായി സ്വീകരിച്ച് കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







