ചെങ്കൽ പണക്കാരനെ ആക്രമിച്ച അഞ്ചു പേർക്കെതിരെ കേസ്

Screenshot
ഇരിക്കൂർ : ചെങ്കൽ പണയിൽ അതിക്രമിച്ചു കയറി ഉടമയെയും സഹോദരനെയും കമ്പിവടി കൊണ്ട് അടിച്ചും തള്ളിയിട്ടും പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ബ്ലാത്തൂർ കല്യാട് സ്വദേശി ചപ്പടി ഹൗസിൽ മനോഹരനെ (59) യും സഹോദരൻ രവിയെ (50) യുമാണ് ആക്രമിച്ചത്. പരാതിയിൽ ബ്ലാത്തൂരിലെ ബാബു ,രതീഷ്, ശരത് അനു, സുധീഷ് എന്നിവർക്കെതിരെയാണ് ഇരിക്കൂർ പോലീസ്കേസെടുത്തത്. ഇന്നലെ രാവിലെ 8 മണിയോടെ ബ്ലാത്തൂർ മരുതുംപാറ പണയിൽ പ്രതികൾ അതിക്രമിച്ചു കയറിയാണ് മർദ്ദിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







