വെള്ളൂർ സ്വദേശിയുടെ1,30,000 രൂപയുടെ ഫോൺ കവർന്നു

ചീമേനി :വെള്ളൂർ സ്വദേശിയായ യുവാവിൻ്റെ 1,30,000 രൂപയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു കൊണ്ടുപോയി എന്ന പരാതിയിൽ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്) നിർദേശ പ്രകാരം ചീമേനി പോലീസ് കേസെടുത്തു. വെള്ളൂർ തമ്പുരാൻ വളപ്പ് ഹൗസിൽ ടി .വി . മോഹൻലാലിൻ്റെ (46) പരാതിയിലാണ് കൊടക്കാട് വലിയ പൊയിലിലെ ടി.വി. ശ്രീജ, ടി.വി.പ്രസീത എന്നിവർക്കെതിരെ ചീമേനി പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂൺ ഏഴിന് വൈകുന്നേരം 5.30 മണിക്ക് കൊടക്കാട് വലിയ പൊയിലിൽ വെച്ച് പരാതിക്കാരൻ്റെ 1,30,000 രൂപ വില വരുന്നഫോൺ പ്രതികൾ കളവു ചെയ്തു കൊണ്ടുപോയെന്ന പരാതിയിലാണ് കേസെടുത്തത്.






