LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 22, 2026

കണ്ണൂർ വാരിയേഴ്സിന്റെ ലക്ഷ്യം സൂപ്പർ ലീഗ് കേരള കിരീടം നിലനിർത്തുകയെന്ന് മുഖ്യപരിശീലകന്‍ ആന്‍ഡ്രേ ചെര്‍ണിഷോവ്

0
Screenshot

Screenshot

Spread the love

കണ്ണൂർ: സൂപ്പർ ലീഗ് കേരളയിലെ കിരീടം നിലനിർത്തി ചരിത്രം കുറിക്കുകയാണ് കണ്ണൂർ വാരിയേഴ്സിന്റെ ലക്ഷ്യമെന്ന് ടീം മുഖ്യപരിശീലകന്‍ ആന്‍ഡ്രേ ചെര്‍ണിഷോവ് വ്യക്തമാക്കി. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടീം കഠിനമായ പരിശീലനത്തിലാണെന്നും ഇത്തവണയും കണ്ണൂരിന് അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ചെര്‍ണിഷോവ് പറഞ്ഞു. സൂപ്പർ ലീഗ് കേരള വളര്‍ന്നുവരുന്ന യുവതാരങ്ങൾക്ക് മികച്ച അവസരമാണ് നൽകുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമുള്ള മികച്ച താരങ്ങൾ ലീഗിൽ കളിക്കാൻ താല്‍പര്യം പ്രകടിപ്പിക്കുന്നത് ഇതിന്റെ വളർച്ചയുടെ മികച്ച ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ തനിക്ക് രണ്ടാം വീടുപോലെയാണെന്നും ടീം പോരാട്ടത്തിന് പൂര്‍ണമായും തയ്യാറായിക്കഴിഞ്ഞെന്നും ക്യാപ്റ്റന്‍ ഏണസ്റ്റീന്‍ ലവ്സാംബ പറഞ്ഞു. കണ്ണൂർ വാരിയേഴ്സിലെ ഹൃഷഭ് 18-ാം വയസ്സിൽ ഒരു പ്രൊഫഷണൽ ടീമിനായി കളിക്കാൻ തയ്യാറായിരിക്കുന്നത് സന്തോഷകരമാണെന്നും ഇത് യുവതാരങ്ങൾക്ക് ലഭിക്കുന്ന മികച്ച അവസരങ്ങളുടെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ക്യാപ്റ്റന്‍മാരായ അസിയര്‍ ഗോമസും മുഹമ്മദ് സിനാനും പരിപാടിയിൽ സംസാരിച്ചു. കണ്ണൂർ പ്രസ് ക്ലബ് പ്രസിഡന്റ് സി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കബീര്‍ കണ്ണാടിപ്പറമ്പ്, ട്രഷറര്‍ സതീശന്‍ കെ. തുടങ്ങിയവരും പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!