റാഗിങ്ങ്: എട്ട്സീനിയർ വിദ്യാർത്ഥികൾ ക്കെതിരെ കേസ്

Screenshot
പരിയാരം : പ്ലസ് വൺ വിദ്യാർത്ഥിയെയും സുഹൃത്തിനും റാഗിങ്ങിന് വിധേയമാക്കിയെന്ന പരാതിയിൽ എട്ട് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. പരിയാരം കെകെ എൻ പി എം സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി കാര്യമ്പലം സ്വദേശിയുടെപരാതിയിലാണ് സ്കൂളിലെ എട്ട് സീനിയർ വിദ്യാർത്ഥികൾക്കെതിരെ റാഗിങ് നിയമപ്രകാരം കേസെടുത്തത്. 17 ന് ഉച്ചയ്ക്ക് 1.15 മണിക്ക് പരാതിക്കാരനെ റാഗിങ്ങ് ചെയ്യണമെന്ന ഉദ്ദേശത്തോടെ കൈകൊണ്ട് അടിച്ചും ചവിട്ടിയുംദേഹോപദ്രവം ഏല്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







