48, 18, 970 രൂപ കൈക്കലാക്കിവീടു പണി പൂർത്തിയാക്കാതെ വഞ്ചിച്ചതിന് കേസ്

കണ്ണൂർ: ലക്ഷങ്ങൾ കൈക്കലാക്കിയശേഷം വീടു പണി പൂർത്തിയാക്കി ഒക്വിപൻസി സർട്ടിഫിക്കേറ്റ് നേടി കൊടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയിൽ ടൗൺപോലീസ് കേസെടുത്തു. വാരം മുണ്ടയാട് സ്വദേശി സീനത്ത് മഹലിലെ സി.വി. മുഹമ്മദ് ഷഫീഖിൻ്റെ പരാതിയിലാണ് കരാറുകാരൻ ചൊവ്വ എ.കെ.ജി റോഡ്പത്തിരി പറമ്പിലെ തറക്കുന്നേൽ ഹൗസിൽ കൻഹർദാസിനെതിരെ ടൗൺ പോലീസ് കേസെടുത്തത്. പരാതിക്കാരൻ്റെ ഉടമസ്ഥതയിലുള്ള മുണ്ടയാട് ദേശത്തെ സ്ഥലത്ത് വീട് നിർമ്മിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് 2021 മാർച്ച് 25 ന് ലൈറ്റർ ഓഫ് അപ്പോയ് മെൻ്റ് പ്രകാരവും ശേഷം 2021 സപ്തംബർ 19 ന് എഗ്രിമെൻ്റ് പ്രകാരവും പലപ്പോഴായി 48, 18, 970 രൂപ കൈപ്പറ്റി വീട് പണി പൂർത്തിയാക്കാതെയും ഒക്വിപൻസി സർട്ടിഫിക്കേറ്റ് നേടി കൊടുക്കാതെയും വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







