LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 19, 2026

കെ എസ് യു പ്രവർത്തകനെ ആക്രമിച്ച എട്ട് എസ്. എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്

0
Screenshot

Screenshot

Spread the love

കണ്ണൂർ:സ്‌കൂട്ടറിൽ പോകുകയായിരുന്ന കെ എസ് യു പ്രവർത്തകനെ രാഷ്ട്രീയ വിരോധം വെച്ച് ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച എട്ട് എസ് എഫ് ഐ പ്രവർത്തകർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. ചിറക്കൽകാട്ടാമ്പള്ളി സ്വദേശിയും കെ എസ് യു പ്രവർത്തകനുമായ പി. അഭിനവിൻ്റെ (19) പരാതിയിലാണ് എസ് എഫ് ഐ പ്രവർത്തകരായ മൃദുൽ , അഭിനന്ദ്, സായൂജ് , സങ്കീർത്ത്, അനന്തഹരി, കശ്യപ്, ഭഗത്, യദു എന്നിവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5 മണിക്ക് പരാതിക്കാരൻ ബന്ധുവായ യുവതിക്കൊപ്പം സ്‌കൂട്ടറിൽ പോകവെ താഴെ ചൊവ്വ ഓട്ടോ സ്റ്റാൻ്റിന് സമീപം വെച്ചാണ് പ്രതികൾ തടഞ്ഞുവെച്ച് സ്‌കൂട്ടറിൻ്റെ ചാവി ബലമായി ഊരി സ്‌റ്റീൽ വള കൊണ്ടും ഇരുമ്പ് പൈപ്പ് കൊണ്ടു പുറത്തടിക്കുകയും കാലു കൊണ്ട് ചവിട്ടി നിലത്തിട്ട് പരിക്കേൽപ്പിക്കുകയും ചെയ്തത് .പരിക്കേറ്റ പരാതിക്കാരൻ ജില്ലാ ആശുപ്രത്രിയിൽ ചികിത്സ തേടി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!