LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 18, 2026

ഭാര്യയെയും അമ്മായിഅമ്മയെയും പെട്രോളൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
IMG-20260818-WA0055
Spread the love


പയ്യന്നൂർ:  ഭാര്യയേയും അമ്മായിഅമ്മയേയുംപെട്രോൾ ഒഴിച്ചു തീകൊളുത്തി യയുവാവ് മരിച്ചു. തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സ്വാമിമുക്കിലെ ഓട്ടോ ഡ്രൈവർ കൊഴുമ്മൽ വരീക്കരയിലെ സി.വി. സനൽകുമാറാണ് (46)മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വെരീ ക്കരയിലെ പരേതനായ കോത്തിരി അച്യുതൻ്റെയും സി.വി. സുശീലയുടെയും മകനാണ്. ഭാര്യ : പി. പ്രജിഷ കൂക്കാനം ( താൽക്കാലിക അധ്യാപിക ) .മക്കൾ : ഘനശ്യാം (പ്ലസ് വൺ വിദ്യാർത്ഥി), നിദാസ (അഞ്ചാം തരം വിദ്യാർത്ഥിനി ) സഹോദരങ്ങൾ: സി.വി. അനിൽകുമാർ ,സി.വി.സുനിൽകുമാർ.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് യുവാവ് ഓട്ടോയിൽ മദ്യലഹരിയിൽകരിവെള്ളൂർ കൂക്കാനം മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ഭാര്യവീട്ടിലെത്തി പ്രജിഷയെ പെട്രോൾ ഒഴിച്ചു തീകൊളുത്തിയത് .തടയാൻ ചെന്ന മാതാവ്
പി. പത്മിനി (56) ക്കും സാരമായി പൊള്ളലേറ്റു. ഇരുവരും കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.

പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന പ്രജിഷയുടെ പിതാവ് വി.വി. പ്രഭാകരൻ്റെ പരാതിയിൽ സനിൽ കുമാറിനെതിരെ പയ്യന്നൂർ പോലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു.
പ്രജിഷ വിവാഹമോചനത്തിനു ഭർത്താവിനെതിരെകേസ് കൊടുത്ത വിരോധത്തിലായിരുന്നു സംഭവം.പെട്രോൾ ഒഴിച്ച്തീ കൊളുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ സനൽ കുമാറിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരുന്നത്. തീപിടുത്തത്തിൽ ഗൃഹനാഥനായപ്രഭാകരനും പൊള്ളലേറ്റിരുന്നു വീട്ടുസാധനങ്ങളും കത്തിനശിച്ചിരുന്നു. എങ്കിലും പ്രഭാകരനും
പേരകുട്ടികളും തലനാരിഴവ്യത്യാസത്തിലാണ് രക്ഷപ്പെട്ടത് .ഓടിയെത്തിയ നാട്ടുകാരാണ് പത്മിനിയെയും മകളെയും ആശുപത്രിയിലെത്തിച്ചത്. തീപൊള്ളലേറ്റ് തൊട്ടടുത്ത പറമ്പിൽകുഴഞ്ഞുവീണ സനൽ കുമാറിനെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചത്. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!