ബംഗ്ലൂർപോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വയോധികൻ്റെ 90,35, 564 രൂപ തട്ടിയെടുത്തു

Screenshot
കണ്ണൂർ: കുട്ടികൾക്ക് അശ്ലീല സന്ദേശം അയച്ചതിന് ബംഗ്ലൂർ പോലീസ് കേസെടുത്തു ഡിജിറ്റൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ച് വയോധികൻ്റെ 90, 35, 564 രൂപ തട്ടിയെടുത്ത സൈബർസംഘത്തിനെതിരെ കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് കേസെടുത്തു. മുണ്ടയാട് എളയാവൂർ സവാരിയയിലെ കെ. ഗോവിന്ദൻ്റെ (72) പരാതിയിലാണ് കേസെടുത്തത്. 2026 മാർച്ച് മാസം മുതൽ ഈ മാസം 9 വരെ തീയതികളിൽ പ്രതികൾ വിവിധ ഫോൺ നമ്പറിൽ നിന്നും പരാതിക്കാരൻ്റെ ഫോൺ നമ്പറിലേക്ക് പോലീസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് കുട്ടികൾക്ക് അശ്ലീല സന്ദേശമയച്ചതിനുബംഗ്ലൂരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡിജിറ്റൽ അറസ്റ്റിലാണെന്നു പറഞ്ഞ്അറസ്റ്റുവാറണ്ടും മറ്റും വാട്സാപ്പ് വഴി അയച്ചു കൊടുത്തു ഭീഷണിപ്പെടുത്തി കേസിൽ അറസ്റ്റുചെയ്യാതിരിക്കാൻ സെക്യുരിറ്റി ഡെപ്പോസിറ്റായി പണം ആവശ്യപ്പെട്ട പ്രതികൾക്ക് ഇക്കഴിഞ്ഞ ഏപ്രിൽ 6 മുതൽ മെയ് ഏഴ് വരെയുള്ള കാലയളവിൽ
വിവിധ ബേങ്ക് അക്കൗണ്ടുകളിലായി 90, 35, 564 രൂപ അയപ്പിച്ച് കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയിലാണ് സൈബർ ക്രൈം പോലീസ് കേസെടുത്തത്.






