കുട്ടിഡ്രൈവർ പിടിയിൽ

Screenshot
കണ്ണപുരം: പ്രായപൂർത്തിയാകാത്ത കുട്ടി സ്‌കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി. വാഹനപരിശോധനക്കിടെ ഇന്നലെ വൈകുന്നേരം 6.50 മണിക്ക് ചെറുകുന്ന് ദാലിൽ പുഴയോരം റോഡിൽ വെച്ചാണ് കെ.എൽ. 13. ബി. എ . 8045 നമ്പർ സ്‌കൂട്ടർ ഓടിച്ചു വന്ന കുട്ടി ഡ്രൈവറെ എസ്.ഐ. പി.രാജനും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിക്ക് വാഹനം ഓടിക്കാൻ കൊടുത്ത താവം പള്ളിക്കരയിലെ കെ.ടി. ഷമീനക്കെതിരെകേസെടുത്തു.






