ചീട്ടുകളി മൂന്നു പേർ പിടിയിൽ

Screenshot
തളിപ്പറമ്പ്:പണം വെച്ച് പുള്ളി മുറിചീട്ടുകളി മൂന്നു ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് പിടികൂടി.അസാം മൊറി ഗോൺ സ്വദേശി ജിട്ടു (25), ഒഡീഷ കോൺ ഹാർ കട്ടിങ്കിയ ഊപ്പർസാഹി സ്വദേശി ധനേശ്വർ ബസ്ട്രായ് (25), ഒഡീഷ റായഗദ സക്കാർ ബജു സ്വദേശി കൃഷ്ണ (24) എന്നിവരെയാണ് എസ്.ഐ. നിഥിനും സംഘവും പിടികൂടിയത്. പുളിമ്പറമ്പ ഫോറസ്റ്റ് ഓഫീസിന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു പിറകുവശത്ത് വെച്ച് ചീട്ടുകളിക്കിടെയാണ് മൂന്നു പേരും പിടിയിലായത്. കളിസ്ഥലത്ത് നിന്നും 3000 രൂപയും പോലീസ് പിടിച്ചെടുത്തു.







