LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 23, 2026

കേരള കർഷക സംഘം മയ്യിൽ ഏരിയ സമ്മേളനം; വേശാല വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകരെ ആദരിച്ചു

0
ff8d9102-e339-4b76-b9ac-a8849d6bc077
Spread the love

ചട്ടുകപ്പാറ: ജൂൺ 27, 28 തീയതികളിൽ ചട്ടുകപ്പാറയിലെ സഖാവ് ടി.ഒ. നാരായണൻ നഗറിൽ (വേശാല ബാങ്ക് ഹാൾ) വെച്ച് നടക്കുന്ന കേരള കർഷക സംഘം മയ്യിൽ ഏരിയ സമ്മേളനത്തിന് മുന്നോടിയായി വേശാല വില്ലേജ് കമ്മിറ്റി കർഷകരെ ആദരിച്ചു.

മയ്യിൽ ഏരിയ കമ്മിറ്റി അംഗം എം. ദാമോദരൻ പരിപാടി ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് പി. ഭാസ്കരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുറ്റ്യാട്ടൂർ കൃഷി ഓഫീസർ എ.കെ. സുരേഷ് ബാബു കർഷകർക്ക് സർക്കാർ നൽകുന്ന വിവിധ ആനുകൂല്യങ്ങളെക്കുറിച്ച് ക്ലാസെടുത്തു. പി. കുഞ്ഞികണ്ണൻ, കെ. നാണു, കെ. പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി കെ. ഗണേശൻ സ്വാഗതം പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!