പാലയോട് കാർ താഴ്ചയിലേക്ക് മറിഞ്ഞു; അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

Screenshot
അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടി – മട്ടന്നൂർ കണ്ണൂർ വിമാനത്താവളം റോഡിൽ പാലയോട് അഞ്ചാം മൈലിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. കർണാടക രജിസ്ട്രേഷൻ കാറാണ് അപകടത്തിൽപ്പെട്ടത്.
കണ്ണൂരിൽ നിന്നും മട്ടന്നൂരിലേക്ക് പോകുകയായിരുന്ന കാറാണ് റോഡരികിലെ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന അഞ്ച് യാത്രക്കാരും അത്ഭുതകരമായാണ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്ന് മട്ടന്നൂർ പോലീസ് പ്രാഥമികമായി നിഗമനം. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ചാണ് താഴ്ചയിൽ വീണ കാർ പുറത്തെടുത്തത്.







