LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 12, 2026

മുഖ്യമന്ത്രിയായ ശേഷം ആദ്യമായി മൂകാംബികയിൽ; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ദർശനം നടത്തി

0
Screenshot

Screenshot

Spread the love

കൊല്ലൂർ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. മുഖ്യമന്ത്രിയായതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. നേരത്തെ പലതവണ അദ്ദേഹം ക്ഷേത്രത്തിൽ എത്തിയിട്ടുണ്ടെങ്കിലും, മുഖ്യമന്ത്രി എന്ന നിലയിലുള്ള സന്ദർശനം പ്രമാണിച്ച് അതീവ സുരക്ഷയാണ് ക്ഷേത്ര പരിസരത്ത് ഒരുക്കിയിരുന്നത്.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ ക്ഷേത്രസന്നിധിയിലെത്തിയ അദ്ദേഹത്തെ തന്ത്രിയുടെ നേതൃത്വത്തിൽ പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രനട നേരത്തെ തുറന്നിരുന്നു. ദേവീ ദർശനത്തിന് ശേഷം ‘സങ്കല്പ ദീപാരാധന’ എന്ന പ്രത്യേക പൂജയിലും അദ്ദേഹം പങ്കെടുത്തു. തമിഴ്‌നാട്, കർണാടക പോലീസിന്റെ സംയുക്ത സുരക്ഷാ വലയത്തിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ദർശനത്തിന് ശേഷം ക്ഷേത്ര ഭാരവാഹികളുമായി സംസാരിച്ച അദ്ദേഹം മംഗളൂരു വിമാനത്താവളത്തിലേക്ക് തിരിച്ചു. മംഗളൂരു മുതൽ ക്ഷേത്രം വരെ വലിയൊരു വിഭാഗം ആരാധകരാണ് അദ്ദേഹത്തെ വരവേൽക്കാൻ തടിച്ചുകൂടിയത്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിമാരായ എം.ജി.ആർ., ജയലളിത എന്നിവർക്കും മൂകാംബികാ ക്ഷേത്രവുമായി വലിയ ആത്മബന്ധമുണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!