ഉജ്ജ്വല യോജന: സബ്‌സിഡി സിലിണ്ടറുകൾ വെട്ടിക്കുറച്ചു; ഇനി വർഷത്തിൽ നാലെണ്ണം മാത്രം

Screenshot
ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു. പ്രതിവർഷം ലഭിച്ചിരുന്ന സബ്‌സിഡി സിലിണ്ടറുകൾ നാലായി കുറച്ചതായി പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. സാധാരണക്കാരുടെ ശരാശരി വാർഷിക ഉപയോഗം കണക്കിലെടുത്താണ് ഈ പരിഷ്കരണമെന്ന് സർക്കാർ വിശദീകരിക്കുന്നു.
2016-ൽ പദ്ധതി ആരംഭിക്കുമ്പോൾ 12 സിലിണ്ടറുകൾക്കാണ് സബ്‌സിഡി നൽകിയിരുന്നത്. കഴിഞ്ഞ വർഷം ഇത് ഒമ്പതായി കുറച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വർധനവാണ് ആഭ്യന്തര വിപണിയിലെ വിലവർധനവിന് കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ഒരു സിലിണ്ടർ വിതരണം ചെയ്യാൻ സർക്കാരിന് 1,600 രൂപയിലധികം ചെലവുണ്ട്. സിലിണ്ടറിന് 29 രൂപ വർധിച്ചത് സാധാരണക്കാരന് പ്രതിദിനം ഒരു രൂപയുടെ അധികബാധ്യത മാത്രമാണെന്നും മന്ത്രാലയം അവകാശപ്പെടുന്നു. എന്നാൽ, ഇന്ധന വിലവർധനവ് സാധാരണക്കാരെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ.










