ഹെഡ്പോസ്റ്റോഫീസ് മാർച്ച് 300 ഓളം എസ്എഫ്ഐക്കാർ ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തി റോഡ്ഗതാഗതം തടസ്സപ്പെടുത്തുകയും പൊതുജനങ്ങളുടെയും വാഹനങ്ങളുടെയും യാത്ര തടസ്സപ്പെടുത്തിയ 300 ഓളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. എസ്എഫ്ഐ പ്രവർത്തകരായ എം അനുരാജ്,അദിനാൻ ചട്ടഞ്ചാൽ, കവിത കൃഷ്ണൻ, പി.കെ. മഞ്ജുഷ ,കെ.വി. റോഷിൻ, ആനന്ദ് മോഹൻ, പി. എസ്.അബ്ദുൾ ജാഷിദ്, എ.കെ. അനിനന്ദ്,അനുരാഗ് പുല്ലൂർ , ടി. ദയ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 290 പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.






