ആയുധം വീശി യുവാവിനെ കൊല്ലുമെന്ന് ഭീഷണി രണ്ടു പേർക്കെതിരെ കേസ്

എടക്കാട് : വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി കയ്യിലുണ്ടായിരുന്ന ആയുധം വീശി യുവാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ടു പേർക്കെതിരെ പരാതിയിൽ എടക്കാട് പോലീസ് കേസെടുത്തു. മുഴപ്പിലങ്ങാട് മഠം ഗീതാലയത്തിൽ എം. പ്രജീഷിൻ്റെ പരാതിയിലാണ് സിജിൻ, ഫൈസൽ എന്നിവർക്കെതിരെ കേസെടുത്തത്. ഇന്നലെ രാത്രി 8 മണിക്ക് ആണ് സംഭവം. കേസെടു ത്ത പോലീസ് അന്വേഷണം തുടങ്ങി.







