സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്നിന് പ്രഖ്യാപിക്കും

Screenshot
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി (പ്ലസ്ടു) പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 3 മണിക്ക് മന്ത്രി എൻ. ഷംസുദ്ദീൻ ആണ് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തുക. പ്രഖ്യാപനത്തിന് ശേഷം വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ സാധിക്കും.
ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും, വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 26,826 പേരുമാണു ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞവർഷം ഹയർസെക്കൻഡറിയിൽ 77.81 ശതമാനവും വി.എച്ച്.എസ്.ഇയിൽ 70.06 ശതമാനവുമായിരുന്നു വിജയശതമാനം.
ഫലം അറിയാനുള്ള വെബ്സൈറ്റുകൾ:
nammudekeralam.kerala.gov.in
www.results.hse.kerala.gov.in
www.prd.kerala.gov.in
results.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in
examresults.kerala.gov.in
മൊബൈൽ ആപ്പുകൾ:
SAPHALAM 2026
iExaMS-Kerala







