വ്യാജ സ്വർണ്ണം പണയപ്പെടുത്തി 12, 68,000 രൂപതട്ടിയെടുത്തു

Screenshot
പഴയങ്ങാടി. ബേങ്കിൽ 16 വ്യാജ സ്വർണ്ണ വളകൾ പണയപ്പെടുത്തി 12, 68,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. ചെറുകുന്നു മടക്കരയിലെ കുപ്പുരയിൽ ഹൗസിൽ ജാഫർ സ്വാദിഖിനെ (43) നെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. ഈ വർഷം മാർച്ച് 23 നും ഈ മാസം 16 നു ഇടയിലുള്ള 4 ദിവസങ്ങളിലായി നാലു തവണകളായി 16 വ്യാജ സ്വർണ്ണ വളകളാണ് പ്രതി കേരള ഗ്രാമീണ ബേങ്കിൻ്റെ മാട്ടൂൽ ശാഖയിൽ പണയപ്പെടുത്തി 12,68,000 രൂപ കൈപ്പറ്റിയത്.കഴിഞ്ഞ ദിവസം ബേങ്ക് അധികൃതർ നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് വളകൾ മുക്കു പണ്ടമാണെന്ന് മനസ്സിലായത്. തുടർന്ന് ബേങ്ക് ശാഖ മാനേജർ സിൻഷ ബി.നമ്പ്യാർ പഴയങ്ങാടി പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







