ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമം എട്ട് സി പി എം പ്രവർത്തകർക്കെതിരെ കേസ്

Screenshot
പെരിങ്ങോം: രാഷ്ട്രീയ വിരോധം വെച്ച് ബിജെപി പ്രവർത്തകനെ ഇരുമ്പ് പൈപ്പ് കൊണ്ടു തലക്കടിച്ച് അപായപ്പെടുത്താൻ ശ്രമം പരാതിയിൽ എട്ട് സി പി എം പ്രവർത്തകർക്കെതിരെ വധശ്രമത്തിനു പെരിങ്ങോം പോലീസ് കേസെടുത്തത്. ആലപ്പടമ്പ കുണ്ടൂളിലെ ചാലിൽഹൗസിൽ യു. ശ്രാവണിൻ്റെ (27) പരാതിയിലാണ് സിപിഎം പ്രവർത്തകരായ ജിഷ്ണു, ശ്രീജിത്ത്, ശരത്, അജിത്, എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 4 പേർക്കുമെതിരെ പോലീസ് കേസെടുത്തത്. 23 ന് രാത്രി 10 മണിക്ക് ഏറ്റു കുടുക്കയിൽ വെച്ചാണ് പരാതിക്കാരനെ ഇരുമ്പ് പൈപ്പ് കൊണ്ട് പ്രതികൾ ആക്രമിച്ച് തലക്കും കൈക്കും പരിക്കേൽപ്പിച്ചത്. സാരമായി പരിക്കേറ്റ പരാതിക്കാരൻ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.






