LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 14, 2026

ആൾമാറാട്ടം നടത്തി വ്യാജ മുക്ത്യാറുണ്ടാക്കി സ്വത്ത് തട്ടിയെടുത്ത ഏഴു പേർക്കെതിരെ കേസ്

0
IMG-20260404-WA0051(1)
Spread the love

പരിയാരം: ആൾമാറാട്ടം നടത്തി വ്യാജമുക്ത്യാർ നിര്‍മ്മിച്ച് സ്വത്ത് തട്ടിയെടുത്ത് വില്‍പ്പന നടത്തിയെന്ന പരാതിയില്‍ കോടതി നിർദേശ പ്രകാരം പരിയാരം പോലീസ് ഏഴുപേര്‍ക്കെതിരെ കേസെടുത്തു.
പത്തനംതിട്ട തിരുവല്ല അതിയട ത്തുച്ചിറയിലെ നന്ദനം ഹൗസിൽ ആർ. മോഹൻ കുമാറിൻ്റെ പരാതിയിലാണ്
തിരുവല്ലതികലശേരി ശ്രീവിലാസ് വീട്ടില്‍ തങ്കമ്മ, തികലശേരിയിലെ എം.എസ്.ശ്രീകുമാരി, കുഞ്ഞിമംഗലത്തെ ശ്രീപ്രിയ പട്ടേരി, പുഴാതിയിലെ മൂലയില്‍ വിശ്വനാഥന്‍, കോഴിക്കോട് കല്ലായി പയ്യാനക്കലിലെ സര്‍ഗീനാസില്‍ എരഞ്ഞിക്കല്‍ മുഹമ്മദ്‌കോയ, മുഹമ്മദ് കോയയുടെ ഭാര്യ പി.പി.സക്കീന, പാപ്പിനിശേരി അല്‍ മന്‍സില്‍ ബിലാവിനകത്ത് ഉനൈസ് എന്നിവരു പേരിലാണ് കേസെടുത്തത്.
മോഹന്‍ദാസിന്റെ അമ്മ എം.കെ.തങ്കമ്മയുടെ പേരില്‍ പാണപ്പുഴ ആലക്കാട് പ്രദേശത്തുള്ള 15 ഏക്കര്‍ ഭൂമി 2014 മെയ് മുതല്‍ 2025 മെയ് വരെയുള്ള കാലയളവില്‍ പ്രതികളായ ഏഴുപേരും ചേര്‍ന്ന് ഗൂഡാലോചന നടത്തി വ്യാജ മുക്ത്യാര്‍ നിര്‍മ്മിച്ച് ആള്‍മാറാട്ടം നടത്തി വില്‍പ്പന നടത്തിയെന്ന പരാതിയിൽ
പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരിയാരം പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!