മൂന്ന് റെഡ്, രണ്ട് ഗോൾ! തുടക്കം തന്നെ തീപ്പൊരി ചിതറി; ആ ശാപം സ്വന്തം നാട്ടിൽ തന്നെ തീർത്ത് മെക്സിക്കോ, കന്നിപ്പോരിൽ മിന്നും വിജയം

Screenshot
മെക്സിക്കോ സിറ്റി: 2026 ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് ഗംഭീര തുടക്കം. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് മെക്സിക്കോ ടൂർണമെന്റിൽ വിജയക്കൊടി നാട്ടി. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ യൂലിയൻ ക്വിനോനസും, 67-ാം മിനിറ്റിൽ റൗൾ ജിമെനെസുമാണ് മെക്സിക്കോയ്ക്കായി ഗോൾ നേടിയത്.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച മെക്സിക്കോയ്ക്ക് മുൻപിൽ ദക്ഷിണാഫ്രിക്കൻ പ്രതിരോധം പതറി. പരുക്കൻ കളി പുറത്തെടുത്ത ദക്ഷിണാഫ്രിക്കൻ താരങ്ങളായ സ്ഫെഫെലോ സിതോൾ, തെംബ സ്വാനെ എന്നിവർക്ക് ചുവപ്പുകാർഡ് ലഭിച്ചത് ടീമിന് തിരിച്ചടിയായി. മെക്സിക്കോ താരം സെസാർ മോണ്ടസിനും കളിയിൽ റെഡ് കാർഡ് ലഭിച്ചു. ഉദ്ഘാടന മത്സരത്തിൽ തോൽവിയും സമനിലയും മാത്രം ശീലമാക്കിയ മെക്സിക്കോയ്ക്ക്, ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഈ വിജയം ചരിത്രപരമായ ഒരു നാഴികക്കല്ലാണ്.










