എലിവിഷം കഴിച്ച വിദ്യാർത്ഥിനി മരിച്ചു

ചന്തേര :എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഡിഗ്രി വിദ്യാർത്ഥിനി മരിച്ചു. ചെറുവത്തൂർ കൈതക്കാട് പയ്യങ്കി ബിസ്മില്ലാ റോഡ് സ്വദേശിനിയും കൈതക്കാട് അൽ വർദ വുമൺസ് കോളജിലെ ഡിഗ്രി വിദ്യാർത്ഥിനിയുമായ യു. എം മുബഷീറ (19) യാണ് മരിച്ചത് ഈമാസം രണ്ടിന് ആയിരുന്നു വിദ്യാർത്ഥിനിയെ എലിവിഷം അകത്ത് ചെന്ന നിലയിൽ മംഗലാപുരത്തെ ഇന്ത്യാന ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം 5.30 മണിയോടെയായിരുന്നു അന്ത്യം കൈതക്കാട്ടെ അബ്ദുൾ റഹ് മാൻ യു എം ഫാത്തിമ ദമ്പതികളുടെമകളാണ്. സഹോദരങ്ങൾ: ഫായിസ , റാഷിദ , സൽമാൻ ചന്തേര പോലീസ് ഇൻക്വസ്റ്റ് നടത്തും.







