സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് നഴ്സുമാർ മരിച്ചു

Screenshot
റിയാദ്: സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ദാരുണമായി മരിച്ചു. കോട്ടയം സ്വദേശികളായ ജെയ്‌സി മോള്‍ മാത്യു, ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികള്‍. ഇരുവരും സൗദിയില്‍ നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്നു.
തഞ്ചാവൂർ പട്ടുകോട്ട സ്വദേശി ദേവമണി ഹെപ്‌സിബ (33), ചെന്നൈ സ്വദേശി വിജയലക്ഷ്മി (36) എന്നിവരാണ് മരിച്ച മറ്റ് രണ്ട് തമിഴ്‌നാട് സ്വദേശികൾ. വാഹനം ഓടിച്ചിരുന്ന സൗദി പൗരനും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു. മരിച്ച നാല് പേരും നഴ്‌സുമാരാണ്. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ മക്ക മേഖലയിലെ അല്‍ഗഫ, അല്‍ വെയ്ൻ എന്നിവിടങ്ങളിലെ ഡിസ്‌പെന്‍സറികളിലാണ് ഇവർ ജോലി ചെയ്തിരുന്നത്.
അവധി ദിവസമായിരുന്നതിനാല്‍ ഷോപ്പിംഗിനായി പുറപ്പെട്ടതായിരുന്നു സംഘം. ഏകദേശം 100 കിലോമീറ്റര്‍ അകലെയുള്ള റാനിയ എന്ന സ്ഥലത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഇവർ സഞ്ചരിച്ച കാറിലേക്ക് മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.










