പയ്യന്നൂർ സൗഹൃദ വേദിയുടെ ‘രജതസൗഹൃദം’ ഇരുപത്തഞ്ചാം വാർഷികാഘോഷം ദുബായിൽ; നവംബർ 29-ന് വിപുലമായ പരിപാടികൾ

ദുബായ്: പയ്യന്നൂർ സൗഹൃദ വേദിയുടെ പ്രഥമ ഘടകമായ ദുബായ് ഷാർജ വടക്കൻ എമിറേറ്റ്സ് ചാപ്റ്ററിന്റെ ഇരുപത്തഞ്ചാം വാർഷികാഘോഷമായ ‘രജതസൗഹൃദം’ 2026 നവംബർ 29-ന് ദുബായിലെ ഹാംപ്റ്റൻ ഹൈറ്റ്സ് ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കും. ആഘോഷപരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു.
പ്രശസ്ത സിനിമാ പിന്നണി ഗായകരായ വിവേകാനന്ദൻ, അരവിന്ദ് നായർ, അഖില ആനന്ദ് എന്നിവർ നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കും. കൂടാതെ ഫിറോസ് കരിവെള്ളൂർ അവതരിപ്പിക്കുന്ന മാജിക് മെന്റലിസം ഷോ, സീക്ക് മേളം ടീം ഒരുക്കുന്ന ചെണ്ടമേളം എന്നിവയും അരങ്ങേറും. ആഘോഷങ്ങളുടെ ഭാഗമായി സിനിമാറ്റിക് ഡാൻസ് കോമ്പറ്റീഷൻ, റീൽസ് കോമ്പറ്റീഷൻ, പായസ മത്സരം തുടങ്ങിയ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
പരിപാടിയുടെ സ്വാഗത സംഘം രൂപീകരണവും ബ്രോഷർ പ്രകാശനവും ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനവും കഴിഞ്ഞ ദിവസം ദുബായിൽ വെച്ച് നടന്നു.







