ഫോൺ ഹാക്ക് ചെയ്ത് യുവാവിൻ്റെ പണം തട്ടിയെടുത്തു

Screenshot
വളപട്ടണം : ഫോൺ ഹാക്ക് ചെയ്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ 46,000 രൂപ തട്ടിയെടുത്തു. പാപ്പിനിശേരി വേളപുരത്തെ ഹോട്ടലിൽ ജോലി ചെയ്യുന്നഅസാംബാർപേട്ട ബാലഗോൺ നദിയപാറ സ്വദേശി റോഫികുൾ ഇസ്ലാമിൻ്റെ (25) പണമാണ് തട്ടിയെടുത്തത് ഈ മാസം 13 ന് ഉച്ചയ്ക്ക് ശേഷം പരാതിക്കാരൻ്റെ ഫോൺ ഓട്ടോമാറ്റിക്കായി അപ്ഡേഷനാവുകയും തുടർന്ന് ഫോൺ പേ വഴി അജ്ഞാതൻ രണ്ടുതവണകളായി ബേങ്ക് അക്കൗണ്ടിൽ നിന്നും46,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് വളപട്ടണം പോലീസ് കേസെടുത്തത്.







