സാസ്കാരിക നഗരത്തിൽ ഗ്രാമോത്സവമായി കമ്പിൽ മഹല്ല് സംഗമം

 

ഷാർജ: സാസ്കാരിക നഗരത്തിൽ ഗ്രാമോത്സവത്തിന്റെ പ്രതീതി ഉയർത്തി കമ്പിൽ മഹല്ല് മുസ്ലിം അസേസിയേഷൻ UAE കൂട്ടായ്മയുടെ വാർഷിക സംഗമം സ്പോർട്സ് വിങ്ങ് 2019 സംഘടിപ്പിച്ചു. Continue reading

Advertisements

ഒരുമ കൂട്ടായ്‌മ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സൗഹൃദസംഗമം സംഘടിപ്പിച്ചു

കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലെ പ്രവാസികളുടെ റിലീഫ് കൂട്ടായ്മയായ “ഒരുമ”യുടെ ഒന്നാം വാർഷികാഘോഷത്തിന്റെ Continue reading

കവർച്ചക്കെത്തിയ അക്രമികളെ കീഴടക്കാൻ സഹായിച്ച കണ്ണൂർ സ്വദേശിയായ ജീവനക്കാരന് ലുലു ഗ്രൂപ്പിന്റെ അംഗീകാരം

അബുദാബി: കഴിഞ്ഞ ആഴ്ചയിൽ 2 സായുധ മോഷ്ടാക്കളുമായി ധീരമായി പോരാടിയ ജീവനക്കാരുടെ കർത്തവ്യ ബോധത്തിനും Continue reading

ജനസാഗരമായി കെ.സി.എഫ്.എൽ. സീസൺ 3 ; വർണ്ണശബളമായി മാർച്ച്പാസ്റ്റ്

ദുബൈ: കണ്ണൂർ സിറ്റി പ്രവാസി കൂട്ടായ്മ ഖുസൈസിലെ ഡി.സി.ഡി. സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കെ.സി.എഫ്.എൽ. സീസൺ 3 ജനസാന്നിധ്യം Continue reading

യുഎഇയില്‍ ചില പ്രദേശങ്ങളില്‍ ‘ഓറഞ്ച് അലര്‍ട്ട്’ പ്രഖ്യാപിച്ചു

യു എ ഇ മേഖലകളായ അബുദാബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അസ്ഥിരമായ കാലാവസ്ഥയായിരിക്കും അടുത്ത ദിവസങ്ങളില്‍. ഇതേത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ പഠനകേന്ദ്രം യു.എ.ഇ.യില്‍ ‘ഓറഞ്ച് അലര്‍ട്ട്’ പ്രഖ്യാപിച്ചു.ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്നും നിര്‍ദേശമുണ്ട്. വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പോലീസ് നിര്‍ദേശിച്ചു. അബുദാബി, ദുബായ് ഭാഗങ്ങളില്‍ കൂടിയ അന്തരീക്ഷ ഊഷ്മാവ് 20 ഡിഗ്രി സെല്‍ഷ്യസും പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ ഇത് 16 ഡിഗ്രി വരെയാകുമെന്നും വകുപ്പ് അറിയിച്ചു.
ഞായറാഴ്ച രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു മിക്കയിടങ്ങളിലും.

പൊടിക്കാറ്റും ചൂടുമുണ്ടായി. പത്ത് മണിയോടെ നേരിയ തോതില്‍ പൊടിഞ്ഞുതുടങ്ങിയ മഴ പിന്നീട് ശക്തിപ്രാപിച്ചു. മിക്ക നഗരങ്ങളിലും പ്രാന്ത പ്രദേശങ്ങളിലും കാര്യമായ മഴ ലഭിച്ചു. അമ്ബത് കിലോമീറ്ററിലധികം വേഗത്തിലുള്ള കാറ്റുമുണ്ടായി.

അന്തരീക്ഷഊഷ്മാവ് പലയിടങ്ങളിലും ഇരുപത് ഡിഗ്രി വരെയായി താഴ്ന്നു.

ഒമാന്‍ കണ്ണൂര്‍ സിറ്റി കൂട്ടായ്മ ലോഗോ പ്രകാശനം ചെയ്തു

മസ്‌കത്ത്∙ ഒമാനില്‍ പ്രവാസികളായ കണ്ണൂര്‍ സിറ്റി നിവാസികളടെ കൂട്ടായ്മയായ ഒമാന്‍ കണ്ണൂര്‍ സിറ്റി കൂട്ടായ്മയുടെ (ഒകെസികെ) ലോഗോ Continue reading

യു.എ.ഇയില്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി പതുങ്ങിയിരുന്ന് സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു

റാസല്‍ഖൈമ : യു.എ.ഇയില്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി പതുങ്ങിയിരുന്ന് സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. അക്രമിയില്‍ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട സ്ത്രീ റാസല്‍ ഖൈമ പോലീസില്‍ പരാതി നല്‍കി.
സ്ത്രീ പൊലീസില്‍ മൊഴി നല്‍കിയത് ഇങ്ങനെ. വീട്ടില്‍ അതിക്രമിച്ച്‌ കയറിയ അക്രമി കിടപ്പ് മുറിയില്‍ പതുങ്ങിയിരുന്നു. ഞാന്‍ മുറിയിലേയ്ക്ക് ചെന്നപ്പോള്‍ എന്റെ കാലില്‍ പിടിച്ചു വലിച്ചു. ബാലന്‍സ് തെറ്റിയ ഞാന്‍ പെട്ടെന്ന് വീഴുകയായിരുന്നു. ഒരു വിധത്തില്‍ ഞാന്‍ അയാളെ പ്രതിരോധിച്ചു. ഇതിനിടെ എന്റെ കൈവശം ഉണ്ടായിരുന്ന 150 ദിര്‍ഹം അയാള്‍ കൈക്കലാക്കുകയും ചെയ്തു. എന്റെ പ്രതിരോധം ശക്തമായപ്പോള്‍ അയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
മാത്രമല്ല അയാള്‍ നന്നായി മദ്യപിച്ചിരുന്നതിനാല്‍ അയാള്‍ക്ക് എന്റെ പ്രതിരോധത്തെ മറികടക്കാനും കഴിഞ്ഞില്ല.

വിമാന ടിക്കറ്റ് നിരക്കില്‍ പുതുവര്‍ഷം പ്രമാണിച്ച്‌ വന്‍ ഇളവ്

പുതുവര്‍ഷം പ്രമാണിച്ച്‌ വിമാന ടിക്കറ്റ് നിരക്കില്‍ വമ്ബന്‍ ഇളവുകളുമായി കമ്ബനികള്‍. ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ ബുധനാഴ്ചയാണ് നാല് ദിവസത്തെ ന്യൂ ഇയര്‍ സെയില്‍ പ്രഖ്യാപിച്ചത്. 90-ലധികം അന്താരാഷ്ട്ര റൂട്ടുകളില്‍ 3,399 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാവുമെന്നാണ് കമ്ബനിയുടെ വാഗ്ദാനം.
ഇന്‍ഡിഗോ, ഫ്‌ളൈ ദുബൈ, ജെറ്റ് എയര്‍വേയ്‌സ് തുടങ്ങിയ കമ്ബനികളാണ് ന്യൂ ഇയര്‍ സെയിലിന്റെ ഭാഗമായി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഡിസംബര്‍ 27 മുതല്‍ ഏപ്രില്‍ 15 വരെയുള്ള കാലയളവിനുള്ളിലെ യാത്രകള്‍ക്കേ ഓഫര്‍ ലഭ്യമാവുകയുള്ളൂ

യു.എ.ഇ; മികച്ച സ്വകാര്യകമ്ബനികളില്‍ ലുലുവിന് നാലാം സ്ഥാനം

ദുബായ്: യു.എ.ഇ.യിലെ മികച്ച സ്വകാര്യസ്ഥാപനങ്ങളെ വിലയിരുത്തി ഫോബ്‌സ് തയ്യാറാക്കിയ ഈ വര്‍ഷത്തെ പട്ടികയില്‍ പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന് നാലാം സ്ഥാനം. യു.എ.ഇ.യിലെ ഇന്ത്യന്‍ കമ്ബനികളില്‍ ഒന്നാംസ്ഥാനമെന്ന ഖ്യാതിയും ലുലു സ്വന്തമാക്കി. ലുലുവിന് പിന്നില്‍ അഞ്ചാംസ്ഥാനത്ത് ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പാണ് നില്‍ക്കുന്നത്.
ദുബായ് പാമിലെ അസ്റ്റോറിയ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഫോബ്‌സ് മിഡില്‍ ഈസ്റ്റ് എഡിറ്റര്‍ ഇന്‍ ചീഫ് ഖുലൗദ് അല്‍ ഒമിയന്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. സ്വകാര്യകമ്ബനികളില്‍ നാലാം സ്ഥാനത്തെത്തിയ ലുലു ഗ്രൂപ്പിനുവേണ്ടി എക്സിക്യുട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി പുരസ്കാരം ഏറ്റുവാങ്ങി.

മാട്ടൂൽ സ്വദേശി ശിബ ഫാത്തിമ (8) ദുബൈയിൽ നിര്യാതയായി

മാട്ടൂൽ:മാട്ടൂൽ അതിർത്തി കുഞ്ചീമാസിൽ താമസിക്കുന്ന ശിബ ഫാത്വിമ(8) ദുബൈയിൽ നിര്യാതയായി.പിതാവ് : ഷൗക്കി മന്നൻ.മാതാവ്:സഫീറ.ബി.ടി സഹോദരങ്ങൾ: ഷസിൻ,ഷയാൻ,മാട്ടൂൽ അതിർത്തിയിൽ ബിസിനസ് നടത്തുന്ന കെ.പി.അബ്ദുല്‍ സത്താറിന്റെ പേരക്കുട്ടിയാണ്.
ഖബറടക്കം വ്യാഴായാഴ്ചരാവിലെ 8മണിക്ക് ദുബൈ ഖിസൈസ് ഖബര്‍സ്ഥാനില്‍