LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 7, 2026

ബാലൻ കോയ്യോട് നിര്യാതനായി

0
e312ef0e-a006-4ec6-8f29-a54225afc1f5
Spread the love

കോയ്യോട് : ബില്ലുപ്പാലം സുധീഷ് സ്മാരക മന്ദിരത്തിന് സമീപം ശാന്തിനിലയത്തിൽ ബാലൻ കോയ്യോട് (86) നിര്യാതനായി. പോലീസ് വെരിഫിക്കേഷനെ തുടർന്ന് പട്ടാളത്തിൽ നിന്നും പിരിച്ചു വിട്ടതിന് ശേഷം കലാ- സാംസ്കാരിക രംഗത്ത് സജീവമായി. ജ്ഞാ നോദയം കലാകേന്ദ്രം കോയ്യോട്, വെങ്കിലോട് ഉദയകലാസമിതി, പീപ്പിൾസ് തിയേറ്റർ ആടുർ എന്നീ കലാസമിതികളിൽ രചയിതാവ്, സംവിധായകൻ, നടൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. പുരോഗമന കലാസാഹിത്യ സംഘം അഞ്ചരക്കാണ്ടി മുൻ മേഖല പ്രസിഡന്റ്. കർഷകസംഘം ചെമ്പിലോട് വില്ലേജ് പ്രസിഡന്റ്, അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ചെമ്പിലോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, കോയ്യോട് സർവീസ് സഹകരണ ബേങ്ക് മുൻ ഡയറക്ടറുമായിരുന്നു.
ഭാര്യ:ശാന്ത വി.
മക്കൾ: സവിത(കോയ്യോട്),മഹേഷ്‌ (കണ്ണൂർ എ.കെ.ജി ഹോസ്പിറ്റൽ ജീവനക്കാരൻ), പരേതയായ ഷൈമ.
മരുമക്കൾ: സുധാകരൻ( കോയ്യോട്), മിനി എം.സി (കുടുംബശ്രീ, പെരളശ്ശേരി ഗ്രാമ പഞ്ചായത്ത്).
സഹോദരങ്ങൾ: ഭാസ്കരൻ, കരുണാകരൻ(പൂന), പ്രഭാകരൻ (പൂന). പരേതരായ കുമാരൻ,ലീല (ചാല). ശവസംസ്കാരം നാളെ (വ്യാഴം) 3മണിക്ക് ചെമ്പിലോട് ഗ്രാമപഞ്ചായത്ത് ശാന്തി കുടീരത്തിൽ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!