പനി ബാധിച്ച് മരിച്ചു

Screenshot
ഇരിട്ടി: വളള്യാട് സ്വദേശി മലപ്പുറം പാണ്ടിക്കാട് പനി ബാധിച്ച് മരിച്ചു. പുളിമുക്കിലെ പുച്ചിരിയൻ ഹൗസിൽ ധനേഷ് (40) ആണ് മരിച്ചത്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പ്രവൃത്തിയുടെ കരാർ ജീവനക്കാരനാണ്. പനിബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ധനേഷിനെ വെള്ളിയാഴ്ച രാവിലെ താമസിക്കുന്ന മുറിയിൽ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് സഹതൊഴിലാളികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഇരിട്ടി ടൗണിൽ ഏറെക്കാലം ഓട്ടോ ഡ്രൈവറായും ജോലി ചെയ്തിരുന്നു. പരേതനായ പുച്ചിരിയൻ കുഞ്ഞികണ്ണൻ്റെയും – സരസ്വതിയുടെയും മകനാണ്. ഭാര്യ: രമ്യ (കൊല്ലം). മകൻ: ബിലാൻ.
സഹോദരി: ധന്യ. സംസ്ക്കാരം (ഇന്ന് ) ശനിയാഴ്ച്ച വൈകിട്ട് 3 മണിക്ക് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ.







