LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 25, 2026

കണ്ണൂർ സ്വദേശിനി ഹൈദരാബാദില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വീണ് മരിച്ചു

0
img_7968
Spread the love

തളിപ്പറമ്പ് കരിമ്പം സ്വദേശിനി ഹൈദരാബാദില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വീണ് മരിച്ചു. കരിമ്പം കേരള ആയുര്‍വേദ വൈദ്യശാലക്ക് സമീപത്തെ പരേതനായ ഇരയില്‍ പുരുഷോത്തമന്റെയും പി സുജാതയുടെയും മകളായ ശീതള്‍ (32) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കുക്കട് പള്ളി ഹൗസിങ് ബോർഡ് കോളനിയിലെ ആറാം ഫേസ് റോഡിലുള്ള പഞ്ചവടി അപ്പാർട്ട്മെന്റിലാണ് കുടുംബത്തോടൊപ്പം ശീതൾ താമസിച്ചിരുന്നത്.

കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. അപ്പാർട്ട്മെന്റിന്റെ പ്രധാന കവാടത്തിന് സമീപം രണ്ട് കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ വലിയ ശബ്ദം കേട്ട് കുട്ടികളിലൊരാൾ തിരിഞ്ഞ് നോക്കിയപ്പോഴാണ് യുവതി താഴെ കിടക്കുന്നത് കണ്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ അപ്പാർട്ട്മെന്റിന്റെ പ്രധാന കവാടത്തിലെ സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

ഹൈദരാബാദ് എസ്ബിഐ ഡെപ്യൂട്ടി മാനേജര്‍ സോനുവാണ് ഭര്‍ത്താവ്. നക്ഷത്ര മകളാണ്. സഹോദരന്‍: ഷാരോണ്‍ (യു.എ.ഇ). സംസ്കരം നാളെ ഉച്ചക്ക് 12ന് തളിപ്പറമ്പ് ഏഴാം മൈല്‍ സമുദായ ശ്മശാനത്തില്‍.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!