താംബൂലപ്രശ്‌നം ചോദ്യം ചെയ്തതിനു പെപ്പർ സ്പ്രേ അടിച്ചു

കണ്ണപുരം: കുടുംബ ക്ഷേത്രത്തിൽ നടന്ന താംബൂലപ്രശ്‌നത്തിൽ രണ്ടു കുടുംബക്കാരെ ഉൾപ്പെടുത്താത്ത നടപടിയെചോദ്യം ചെയ്ത തറവാട്ട് അംഗത്തെ പെപ്പർ സ്പ്രേ അടിച്ചു ദേഹാസ്വാസ്ഥ്യം ഉണ്ടാക്കുകയും സമീപത്തുണ്ടായിരുന്ന സ്ത്രീക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി എന്ന പരാതിയിൽ കണ്ണപുരം പോലീസ് കേസെടുത്തു. ഇരിണാവ് സ്വദേശി സി.വി. മഹേഷ് (50), കണ്ണപുരത്തെമാധവി (70) എന്നിവർക്കാണ് ശ്വാസംമുട്ടലും തലച്ചുറ്റലും അനുഭവപ്പെട്ടത്. 22 ന് രാവിലെ 10.15 മണിക്ക് കണ്ണപുരം കാരങ്കാവിൽ വെച്ചാണ് സംഭവം. തുടർന്ന് പെപ്പർ സ്പ്രേ അടിച്ച ജയരാജനെതിരെ
പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
തറവാട്ട് ക്ഷേത്ര കാര്യങ്ങളിൽ ഇടപെടുന്നുവെന്ന വിരോധത്തിൽ ക്ഷേത്രത്തിലേക്ക് പോകവെ സംഘം ചേർന്ന് മർദ്ദിച്ചുവെന്ന കുപ്പം കണിക്കുന്നിലെ കെ.ജയരാജൻ്റെ (48) പരാതിയിലും 20 പേർക്കെതിരെ പോലീസ് കേസെടുത്തു. 22 ന് രാവിലെ 10.10 മണിക്ക് ക്ഷേത്രത്തിലേക്ക് പോകവെ കാരങ്കാവ് അംഗൻവാടിക്ക് സമീപം വെച്ചാണ് കണ്ണാടിയൻ ജനാർദ്ദനൻ, റോഷിൻ രാജ്, മഹേഷ് വെളിച്ചപ്പാടൻ രാജീവൻ, ശ്രീജേഷ്, കുട്ടൻ, പ്രജിത്ത്, എന്നിവർക്കും കണ്ടാലറിയാവുന്ന 13 പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.







