LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 27, 2026

ജനത്തിര ക്കൊഴിഞ്ഞപ്പോൾ അർദ്ധരാത്രി ചൂലുമായി മേയറും സംഘവും ; തിരുവോണത്തിന് ക്ലീനായി കണ്ണൂർ

0
a609b709-6223-4169-a184-8264e039f363
Spread the love

കണ്ണൂർ നഗരത്തിൽ തെരുവോര വിപണികളിൽ ഉൾപ്പെടെ വൻ ജന തിരക്ക് അനുഭവപ്പെടുകയും വിപണികളിൽ കച്ചവടം പൊടിപൊടിക്കുകയും ചെയ്തു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ നഗരത്തിൻറെ വിവിധ കേന്ദ്രങ്ങളിൽ നിരവധി പേരാണ് വഴിയോര കച്ചവടത്തിന് എത്തിയത്. അർദ്ധരാത്രി ജനത്തിരക്കൊഴിഞ്ഞ് വഴിയോര കച്ചവടക്കാർ സ്ഥലം കാലിയായപ്പോൾ നഗരത്തിൽ ബാക്കി വെച്ചത് വൻ തോതിലുള്ള മാലിന്യങ്ങൾ .തിരുവോണത്തിന് കണ്ണൂരിലെത്തുന്ന ജനങ്ങൾക്ക് മാലിന്യമില്ലാത്ത നഗരം സമ്മാനിക്കുന്നതിനായി മേയറുടെ നേതൃത്വത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും കൗൺസിലർമാരും ആരോഗ്യ വിഭാഗം ജീവനക്കാരും കൈ മൈ മറന്ന് കഠിനധ്വാനം ചെയ്ത് അർദ്ധരാത്രിയോടെ തന്നെ മാലിന്യങ്ങൾ നീക്കം ചെയ്തു.

ശുചീകരണ യജ്ഞത്തിൽ മേയർ പി ഇന്ദിര ഡെപ്യൂട്ടി മേയർ കെ പി താഹിർ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്ക് , റിഷാം താണ , ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ, വി കെ മുഹമ്മദലി , കൗൺസിലർമാരായ പ്രദീപ്,റഫ്ന, ഉഷ,ഫസ്ലിം ,ഷബീർ,അർഷാദ്,നിസാമി,അനിൽകുമാർ ,പുരുഷോത്തമൻ , ക്ലീൻ സിറ്റി മാനേജർ രാജീവൻ , ഹെൽത്ത് ഇൻസ്പെക്ടർമാർ , ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!