November 10, 2025

കടന്നൽക്കുത്തേറ്റ് മരിച്ചു.

img_4412-1.jpg

ശ്രീകണ്ഠപുരം: കരയത്തുംചാലിൽ തേങ്ങ പറിക്കുന്നതിനിടെ കടന്നൽക്കുത്തേറ്റ് തൊഴിലാളി മരിച്ചു. അബേദ്കർ ഉന്നതിയിലെ പുതുശ്ശേരി ചെമ്മരൻ (68) ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെ അയൽവാസിയുടെ തെങ്ങിൽ കയറി തേങ്ങ പറിക്കവെ കടന്നലിന്റെ കുത്തേറ്റതാണ് മരണകാരണം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് രാത്രിയോടെ മരിച്ചു.

ചെമ്മരൻ സി.പി.എം.യുടെ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ശാരദ. മക്കൾ: ബിനു, ബിജു, ബിജി. മരുമക്കൾ: ദീപ, നിഷ, ബാബു.

മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger