LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 15, 2026

ഡൽഹി ദേശീയ സ്‌കൂൾ ഗെയിംസ്: കേരള കളരിപ്പയറ്റ് ടീമിന് കണ്ണൂരിൽ യാത്രയയപ്പ് നൽകി

0
IMG-20260415-WA0020
Spread the love




കണ്ണൂർ: ഡൽഹിയിൽ നടക്കുന്ന നാഷണൽ സ്‌കൂൾ ഗെയിംസിൽ പങ്കെടുക്കുന്ന കേരള കളരിപ്പയറ്റ് ടീമിന് കണ്ണൂരിൽ ആവേശകരമായ യാത്രയയപ്പ്. ടീമിലെ മത്സരാത്ഥികൾക്കും അവരെ അനുഗമിക്കുന്ന ഒഫീഷ്യൽ അംഗങ്ങൾക്കുമാണ് കണ്ണൂർ ജില്ലാ സ്‌പോർട്സ് കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
സ്‌പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കോട്ടൂർ പ്രകാശൻ ഗുരുക്കൾ, വർക്കിംഗ് പ്രസിഡന്റ് പി. മനോഹരൻ ഗുരുക്കൾ, ട്രഷറർ വി. പ്രസാദ് ഗുരുക്കൾ, കുന്നൊരു ഗംഗാധരൻ ഗുരുക്കൾ, കോർഡിനേറ്റർ കെ.ടി. ഷാജി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കൂടാതെ സ്‌പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. ബേബി, സി. റീന ഗുരുക്കൾ, സനാസ് ആഡൂർ, മഹേഷ്, കെ.പി. സജീവൻ ഗുരുക്കൾ തുടങ്ങിയവരും ടീമംഗങ്ങൾക്ക് ആശംസകൾ അർപ്പിക്കാൻ സന്നിഹിതരായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!