LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 15, 2026

ഓർമ്മകൾ പുതുക്കി ഒരു മടക്കയാത്ര; കണ്ണൂർ എസ്.എൻ കോളേജ് 1975–77 ബാച്ച് സ്‌നേഹസംഗമം സംഘടിപ്പിച്ചു

0
IMG-20260415-WA0021
Spread the love




കണ്ണൂർ: കണ്ണൂർ എസ്.എൻ കോളേജിലെ 1975–77 പ്രീഡിഗ്രി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘സ്‌നേഹസംഗമം’ ബ്രോഡ്ബീൻ ഹോട്ടലിൽ വെച്ച് നടന്നു. ബാച്ചിലെ മുൻ വിദ്യാർത്ഥികൾ തുടർച്ചയായി സംഘടിപ്പിക്കുന്ന അഞ്ചാമത്തെ സംഗമമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ ഈ സൗഹൃദ കൂട്ടായ്മയുടെ ഭാഗമാകാൻ എത്തിച്ചേർന്നിരുന്നു.
വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ചുകൂടിയ സഹപാഠികൾ കാമ്പസ് കാലത്തെ മധുരസ്മരണകളും തങ്ങളുടെ ജീവിതയാത്രയിലെ അനുഭവങ്ങളും പരസ്പരം പങ്കുവെച്ചു. പഴയ സൗഹൃദങ്ങൾ പുതുക്കാനും ഓർമ്മകൾ പങ്കിടാനും ലഭിച്ച ഈ അവസരം പങ്കെടുത്ത എല്ലാവർക്കും മറക്കാനാവാത്ത അനുഭവമായി മാറി.
ജയരാജൻ, ശ്രീകുമാർ, അജയകുമാർ, വിനോദ്, അനിത സുകേഷ്, ഡോ. സുരേന്ദ്രൻ, സദാനന്ദൻ, രവി കുന്നൂൽ, ജയകൃഷ്ണൻ, കേശവൻ, സുജാത തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!