November 10, 2025

വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ; കാറിൽ നിന്നിറങ്ങി എംപി, പ്രവർത്തകരുമായി വാഗ്വാദം

img_0618.jpg

കോഴിക്കോട് ∙ വടകരയിൽ ഷാഫി പറമ്പിൽ എംപിയുടെ വാഹനത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. ടൗൺഹാളിന് സമീപം നടന്ന സംഭവത്തിൽ മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. ഡിവൈഎഫ്ഐയുടെ കൊടിയേന്തിയായിരുന്നു പ്രതിഷേധം.

സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടതിനെ തുടർന്ന് പൊലീസ് ഇടപെട്ട് പ്രവർത്തകരെ തടഞ്ഞു. ബലം പ്രയോഗിച്ചാണ് അവരെ നീക്കിയത്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്നുവന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഷാഫിക്കെതിരെ പ്രതിഷേധമുണ്ടായത്. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട നിലപാടാണ് ഷാഫി മുന്നോട്ട് വെച്ചത്. 

വാഹനം തടഞ്ഞതോടെ ഷാഫി പുറത്ത് ഇറങ്ങി പ്രവർത്തകരോട് പ്രതികരിച്ചു. സമരം നടത്താൻ എല്ലാവർക്കും അവകാശമുണ്ടെന്നും, പക്ഷേ “നായ, പട്ടി” പോലുള്ള അസഭ്യവിളികൾ അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “പേടിച്ച് പിൻമാറാൻ ഉദ്ദേശിക്കുന്നില്ല. സമരക്കാരെ പരിക്കേൽക്കാതെ നീക്കാൻ പൊലീസിന് നിർദ്ദേശിച്ചിട്ടുണ്ട്,” എന്നും ഷാഫി പറഞ്ഞു.

ഏകദേശം പത്ത് മിനിറ്റ് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നതിന് ശേഷം, പൊലീസ് സുരക്ഷയോടെ എംപി യാത്ര തുടർന്നു.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger