ചീട്ടുകളി അഞ്ചു പേർ പിടിയിൽ

മട്ടന്നൂർ: പണം വെച്ച് ചീട്ടുകളി അഞ്ചു പേരെ പോലീസ് പിടികൂടി. കൊളോളം സ്വദേശി സി. ഷാജഹാൻ (54), കൊതേരി സ്വദേശി പി.ജനാർദ്ദനൻ (60), മുണ്ടേരിയിലെ ടി . പി രജീഷ് (34), മുരിങ്ങേരിയിലെ കെ. അനിൽകുമാർ (48), കണ്ണാടി പറമ്പിലെ എ.പി. ജിനു (30) എന്നിവരെയാണ് എസ്. ഐ. സി. എം യൂനസും സംഘവും പിടികൂടിയത്. കീഴല്ലൂർ പനയത്താംപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിനടുത്തുള്ള പറമ്പിൽ പണം വെച്ച് പുള്ളിമുറി ചീട്ടുകളിക്കിടെയാണ് സംഘം പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 4730 രൂപയും പോലീസ് പിടിച്ചെടുത്തു.






