November 10, 2025

‘രാജിവെച്ച് ഒഴിയില്ല‌, കൂടുതൽ തെളിവുകൾ പുറത്തുവിടും’; രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും

img_0388.jpg

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച് ഒഴിയില്ല. വിവാദങ്ങളിൽ ഇന്നും മാധ്യമങ്ങളെ കാണാൻ ആലോചന. തന്റെ ഭാഗം സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവിടും. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ മൗനാനുവാദത്തോടെ നീക്കം.

എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജിക്ക് പകരം സസ്പെൻഷനാണ് സജീവമായി പരിഗണിക്കുന്നത്. രാവിലെ അന്തിമ തീരുമാനം എടുക്കും. എംഎൽഎ സ്ഥാനത്തുനിന്ന് രാജിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാൽ തിരിച്ചടിയാകും എന്ന വിലയിരുത്തലാണ് പാർട്ടിക്ക്. ഇതോടെ എംഎൽഎ സ്ഥാനത്തു നിന്നുള്ള രാജിക്ക് ശക്തമായ സമ്മർദ്ദം ഉയർത്തിയ നേതാക്കൾ പോലും അയഞ്ഞു.

രാഹുലിനെ സസ്പെൻഡ് ചെയ്ത് വിവാദങ്ങളെക്കുറിച്ചു അന്വേഷിക്കാൻ സമിതിയെ വയ്ക്കാനാണ് നീക്കം.ഞായറാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് പ്രതികരിച്ചിരുന്നു. താൻ കാരണം പാര്‍ട്ടിക്ക് തലകുനിക്കേണ്ടി വരരുതെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും പാര്‍ട്ടിക്കായി പ്രതിരോധിച്ചിട്ടുള്ള ആളാണ് താനെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger