മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ

കാസറഗോഡ്: മാരക ലഹരിമരുന്നായമെത്താ ഫിറ്റാമിനുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.ഉദുമ ബേവൂരിയിലെ പി എം മൻസിലിൽ പി എം മുഹമ്മദ് റാസിഖിനെ (29)യാണ് എക്സൈസ് അസി.കമ്മീഷണർ പി പി ജനാർദ്ദനന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന്
കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. പ്രശോഭും സംഘവും അറസ്റ്റു ചെയ്തത്.പ്രതിയുടെ വീട്ടിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് 17.23 ഗ്രാം മെത്താഫിറ്റാമിനുമായി പിടിയിലായത്.റെയ്ഡിൽ
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ സി കെ വി സുരേഷ് ,പ്രമോദ് കുമാർ വി, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ നൗഷാദ് കെ, പ്രജിത്ത് കെ ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അതുൽ ടി വി , സോനു സെബാസ്റ്റ്യൻ, രാജേഷ് പി, ഷിജിത്ത് വി വി,വനിത സിവിൽ എക്സൈസ് ഓഫീസർമാരായ റീന വി, അശ്വതിവി വി ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജിഷ് എന്നിവരും ഉണ്ടായിരുന്നു.