July 8, 2025

നിലമ്പൂരില്‍ വോട്ടെണ്ണി തുടങ്ങി; തുടക്കത്തില്‍ ലീഡുമായി യുഡിഎഫ്

img_2607-1.jpg

ആര്യാടൻ ഷൗക്കത്ത് 524 വോട്ടിന് മുന്നിൽ

മലപ്പുറം: നിലമ്പൂരിനെ നിയമസഭയില്‍ ആര് പ്രതിനിധാനംചെയ്യുമെന്ന് അല്‍പസമയത്തിനകം അറിയാം. വോട്ടെണ്ണല്‍ രാവിലെ എട്ടിന് തന്നെ ആരംഭിച്ചു. ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ കൂടി ചേര്‍ത്തുള്ള ഏറ്റവും പുതിയ പോളിങ് ശതമാനം 75.87 ആണ്.19 റൗണ്ടായാണ് വോട്ടെണ്ണുന്നത്. ഓരോ റൗണ്ടിലും 14 വീതം ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. മൊത്തം 263 പോളിങ് സ്റ്റേഷനുകള്‍. ആദ്യഘട്ട ലീഡ് അരമണിക്കൂറിനുള്ളില്‍ത്തന്നെ അറിയാം. മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കില്‍ 11 മണിക്കുള്ളില്‍ ഫലപ്രഖ്യാപനം നടക്കും. എല്‍ഡിഎഫിനായി എം.സ്വരാജ്, യുഡിഎഫിനായി ആര്യാടന്‍ ഷൗക്കത്ത്, എന്‍ഡിഎയ്ക്കായി മോഹന്‍ ജോര്‍ജ്, സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി.അന്‍വര്‍ എന്നിവരടക്കം 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger