നിലമ്പൂരിൽ ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്; പെട്ടി താഴെയിറക്കി പരിശോധിച്ചു, പരിശോധന ഏകപക്ഷീയമെന്ന് വിമര്‍ശനം

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പ് നടത്തുന്ന നിലമ്പൂരിൽ ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്. ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്പൂർ വട പുറത്തായിരുന്നു വാഹന പരിശോധന. വാഹനത്തിൽ നിന്ന് പെട്ടി താഴെയിറക്കി പരിശോധിച്ചു. പെട്ടിയിൽ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു.
വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുൽ മാങ്കൂട്ടത്തിൽ കയർത്തു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പൊട്ടിത്തെറച്ചു, പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവും പ്രതികരിച്ചു. യുഡിഎഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമർശിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ‘നില പെട്ടി’ വിവാദം വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പൊലീസ് രാത്രി പരിശോധന നടത്തിയതാണ് വന്‍ വിവാദത്തിലേക്ക് നയിച്ചത്.