ഷെൽട്ടർ ഹോം താമസക്കാർക്ക് പുതുവസ്ത്രവും സ്നേഹാന്വേഷണവുമായി എൻ.എസ്.എസ് വളണ്ടിയർമാർ.

പഴയങ്ങാടി :ഗാർഹികാതിക്രമ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പഴയങ്ങാടിശാസ്ത്ര ഷെൽട്ടർ ഹോമിൽ താമസിച്ച് വരുന്നവർക്ക് പുതുവസ്ത്രങ്ങളും ക്ഷേമാന്വേഷണങ്ങളുമായി മാട്ടൂൽ ഗവ. ഹൈസ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാരും അദ്ധ്യാപികമാരും .
ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോം, അഭയകേന്ദ്രം സുപ്രണ്ട് സുജ.എൻ, ശാസ്ത്ര സർവ്വീസ് പ്രൊവൈഡിങ്ങ് സെന്റർ ലീഗൽ കൗൺസലർ അഡ്വ. പ്രസന്നാ മണികണ്ഠൻ,,ഷെൽട്ടർ ഹോം ജീവനക്കാർ എന്നിവർ ചേർന്ന് വളണ്ടിയർമാരെ സ്വീകരിച്ചു. വി.ആർ.വി. ഏഴോം ശാസ്ത്ര നടത്തിവരുന്ന വിവിധ സാമൂഹിക സേവന പ്രവർത്തന ങ്ങൾ വിശദമാക്കി.
അഡ്വ. പ്രസന്നാ മണികണ്ഠൻ വനിതാ സംരക്ഷണ നിയമങ്ങൾ സംബന്ധിച്ച് ക്ലാസ് നയിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ
അദ്ധ്യാപികമാരായ സ്മിത.കെ., സൻ ജുല.എസ്, വളണ്ടിയർമാരായ
ഹഫ്സ. കെ, ഫിദ ആമിന, ദേവിക.ടി, ഷാലിമ എ.സി, സ്വാലിന സമദ്,ഫാത്തിമത്ത് സന, ഫാത്തിമത്ത് ഫിദ തുടങ്ങിയവർ പങ്കെടുത്തു.







