ഖാദി വ്യവസായത്തെ സംരക്ഷിക്കുവാൻ ഗവൺമെന്റ് നടപടി സ്വീകരിക്കണം- നാഷണൽ ഖാദി ലേബർ യൂണിയൻ.

പയ്യന്നൂർ: ഖാദിബോർഡ് അധികൃതരുടെ നിരുത്ത രവാദപരമായ സമീപനം കാരണം ഖാദിവ്യവസായം തകർച്ചയെ നേരിടുകയാണെന്നു പയ്യന്നൂർ ക്ഷീര ടവറിൽ വെച്ചു ചേർന്ന കേരള സ്റ്റേറ്റ് നാഷണൽ ഖാദി ലേബർ യൂനിയൻ ( ഐഎൻടിയുസി) പ്രവർത്തക കൺവെൻഷൻ ആരോപിച്ചു.
തൊഴിലും കൂലിയും നൽകുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല. നാമമാത്രമായ കൂലിയുള്ള തൊഴിലാളികൾക്ക് അതു പോലും വിതരണം ചെയ്യാതെ കഷ്ടപ്പെടുത്തുകയാണ് നിത്യോപയോഗ സാധനങ്ങളുടെ രുക്ഷമായ വിലക്കയറ്റവും ചെയ്ത ജോലിയുടെ കൂലിയും ലഭിക്കാത്തതുകൊണ്ടും തൊഴിലാളികൾ പട്ടിണിയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്നു
നൂൽപ്പ് തൊഴിലാളികൾക്ക് ജോലി ചെയ്യുവാൻ ആവശ്യമായ സ്ലൈവർ ഉല്പാദന കേന്ദ്രത്തിൽ പരുത്തി ഇല്ലാത്തതിനാൽ ഒരു മാസത്തിലേറേയായി പ്രവർത്തിക്കുന്നില്ല. അതുകാരണം ഏതാനും ദിവസങ്ങൾക്കകം സംസ്ഥാനത്തെ നൂൽപ്പ് കേന്ദ്രങ്ങൾ നിശ്ചലമാകുകയും തൊഴിലാളികൾ വഴിയാധാരമാകുകയും ചെയ്യും.
സർക്കാർ അടിയന്തിരമായി ഇടപ്പെട്ടുകൊണ്ടു പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാക്കണമെന്നും ഖാദി വ്യവസായവും തൊഴിലും സംരക്ഷിക്കുവാൻ നടപടി സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.കൺവെൻഷൻ യൂനിയൻ സംസ്ഥാനപ്രസിഡണ്ട് എൻ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.വി. കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു വൈസ് പ്രിസണ്ട് കെ. ചന്തുകുട്ടി അദ്ധ്യക്ഷത വഹിച്ചു. ടി. ജനാർദ്ദനൻ, കെ. കുഞ്ഞിരാമൻ മാസ്റ്റർ, ഇ. എൻ പത്മാവതി ,സി.കെ വിനോദ് കുമാർ,കെ. വിജയൻ, പി. വി. സുകുമാരൻ, കെ വി ബിന്ദു ,എൻ സുനിൽകുമാർ,കെ.വി.എൻ കുഞ്ഞമ്പു, ധന്യ കരിച്ചേരി എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ടി.വി. കുഞ്ഞിരാമൻ സ്വാഗതവുംശോഭന നെല്ലിപ്പാറ നന്ദിയും പറഞ്ഞു.







